// // // */ E-yugam


ഈയുഗം ന്യൂസ്
September  20, 2022   Tuesday   12:19:17am

news



whatsapp

ദോഹ: വരും തലമുറയെ വാർത്തെടുക്കുന്ന ഓരോ അധ്യാപകരും വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാവണം എന്നും ഓരോ കുട്ടിക്കും നൂറു ശതമാനം മാർക്ക് വാങ്ങി കൊടുക്കലല്ല മറിച്ച് നമ്മുടെ മുൻപിലുള്ള നൂറു ശതമാനം കുട്ടികളെയും അവരുടെ പരിമിതികൾ കണ്ടറിഞ്ഞ് കൈ പിടിച്ച് ഉയർത്തുക എന്നതാണ് ഓരോ അധ്യാപകരുടെയും കടമ എന്നും അത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ ഓരോ അധ്യാപകരും തയ്യാറാവണമെന്നും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിപ്രായപ്പെട്ടു.. വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം- ഓണം സുഹൃദ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഹമീദ ഖാദർ..

അധ്യാപനം എപ്പോഴും കൊടുക്കൽ വാങ്ങലുകളിൽ ഊന്നി നിൽക്കുന്നതാകണം. പാഠ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതാകരുത് വിദ്യാഭ്യാസം. കുട്ടികളുടെ ചുറ്റുപാടുകളും കൂട്ടത്തിൽ അറിയാൻ ശ്രമിക്കണം. എല്ലാത്തിന്റെയും അടിത്തറ സ്നേഹം ആയിരിക്കണമെന്നും ആസ്വദിച്ചു ചെയ്യുമ്പോൾ അധ്യാപനം ഒരിക്കലും ഒരു ഭാരമാവില്ല എന്നും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഗീത സൂര്യൻ, സൂസൻ ഐപ്പ്, ഷെർലി ഡേവിഡ്, അജിത ശ്രീവത്സൻ, സ്മിത ആദർശ്, മിലൻ അരുൺ, ഷൈനി കബീർ എന്നിവർ അഭിപ്രായപ്പെട്ടു.

അധ്യാപകർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഐഡിയൽ ഇന്ത്യൻ സ്ക്കൂൾ അധ്യാപിക മാലിനി ഗാനം ആലപിച്ചു. .ഖത്തറിൽ വിവിധ സ്കൂളുകളിൽ അധ്യാപന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ച് അധ്യാപകരെ ചടങ്ങിൽ മൊമെന്റൊകൾ നൽകി ആദരിച്ചു -.ഹമീദ ഖാദർ - എംഇഎസ് ഇന്ത്യൻ സ്കൂൾ ,ഗീത സൂര്യൻ-ലയോള ഇന്റർ നാഷണൽ സ്കൂൾ, സൂസൻ ഐപ്പ് - നൂർ അൽ ഖലീജ്, അജിത ശ്രീവത്സൻ - ഡി പി എസ് മൊനാർക്ക്, ഷെർലിൻ ഡേവിഡ് - ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ.

ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 35 ലധികം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു . സൽവ റോഡിലെ ഒറിക്സ് വില്ലേജ് റസ്റ്റോറന്റിൽ ഓണ സദ്യയോടെയാണ് പരിപാടികൾ ആരംഭിച്ചത്.

ലോക കേരള സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷൈനി കബീർ, മുൻ ഐ സി സി പ്രസിഡന്റ് മിലൻ അരുൺ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.

ഷെർമി തൗഫീഖിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി സ്വാഗതവും വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് അധ്യാപക ദിന സന്ദേശവും നൽകി. വിമൻ ഇന്ത്യ ഫിനാൻസ് സെക്രട്ടറി റൈഹാന അസ്ഹർ നന്ദി പ്രകാശനം നടത്തിയ പരിപാടികൾ വിമൻ ഇന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങൾ നിയന്ത്രിച്ചു.

Comments


Page 1 of 0