// // // */
ഈയുഗം ന്യൂസ്
September 20, 2022 Tuesday 04:25:43pm
ദോഹ: ജി.സി.സി റെയിൽവേ പാത തുർക്കിയിലേക്ക് നീട്ടുന്ന കാര്യം സജീവപരിഗണനയിലാണെന്നും ഇത് യാഥാർഥ്യമായാൽ ദോഹയിൽ നിന്ന് തുർക്കിയിലേക്ക് റെയിൽ മാർഗ്ഗം സഞ്ചരിക്കാമെന്നും തുർക്കി അധികൃതർ അറിയിച്ചു.
ദോഹയിൽ നിന്നും തുർക്കിയിലെത്തിയ പത്രപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ തുർക്കി-ഖത്തർ ബിസിനസ് കൌൺസിൽ പ്രസിഡന്റ് ബസർ അരിയോഗ്ള് ആണ് ഇക്കാര്യം പറഞ്ഞത്.
ഗൾഫ് ഉപരോധം മൂലം പ്രതിസന്ധിയിലായിരുന്ന ജി.സി.സി റെയിൽ പദ്ധതി വീണ്ടും സജീവമാവുകയാണ്. ഖത്തറും സൗദിയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള എഞ്ചിനീയറിംഗ് ഡിസൈനും പ്രവർത്തന രേഖയും തയ്യാറായിക്കഴിഞ്ഞു.
കുവൈത് നഗരത്തിൽ നിന്ന് തുടങ്ങുന്ന റെയിൽവേ ലൈൻ സൗദി നഗരങ്ങളായ ജുബൈലിലൂടെയും ദമാമിലൂടെയും പാസ് ചെയ്‌ത് മനാമയിൽ പ്രവേശിച്ച് ദോഹയിലെത്തി വീണ്ടും സൗദിയിൽ പ്രവേശിച്ചു യൂ.എ.ഇ യിൽ എത്തി അബുദാബി, ദുബായ്, ഫുജൈറഹ് എന്നീ നഗരങ്ങളിലൂടെ കടന്നുപോയി മുസ്കറ്റിൽ അവസാനിക്കും.
.