// // // */ E-yugam


ഈയുഗം ന്യൂസ്
September  20, 2022   Tuesday   01:11:43pm

news



whatsapp

ദോഹ: ന്യൂ യോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 77 ആമത് ജനറൽ അസംബ്ലി അഭിസംബോധന ചെയ്തുകൊണ്ട് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ന് (ചൊവ്വാഴ്ച) സംസാരിക്കും.

എലിസബത്ത് രാഞ്ജിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ അമീർ ഇന്നലെ ന്യൂ യോർക്കിലേക്ക് തിരിച്ചു.

അമീറിന്റെ പ്രസംഗം ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഖത്തർ പ്രതിനിധി ഷെയ്‌ഖ ആലിയ അഹ്മദ് ബിൻ സൈഫ് അൽ താനി പറഞ്ഞു.

ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഖത്തർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധി പറഞ്ഞു.

Comments


Page 1 of 0