// // // */ E-yugam


ഈയുഗം ന്യൂസ്
September  19, 2022   Monday   06:58:45pm

news



whatsapp

ദോഹ: ഖത്തർ മലയാളിക്ക് അബു ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന്‌ ലക്ഷം ദിർഹം സമ്മാനം ലഭിച്ചു.

രാകേഷ് ശശിധരൻ എടുത്ത ടിക്കറ്റിനാണ് ബിഗ് ടിക്കറ്റ് സെപ്റ്റംബർ മാസത്തിലെ ആദ്യ വീക്കിലി നറുക്കെടുപ്പിൽ മൂന്ന്‌ ലക്ഷം ദിർഹം ലഭിച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സുഹൃത്തുമായി ചേർന്നാണ് രാകേഷ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക രണ്ട് പേരും പങ്കുവെക്കും. കഴിഞ്ഞ ഒരു വർഷമായി രണ്ടു പേരും ചേർന്ന് ടിക്കറ്റ് എടുക്കുകയായിരുന്നു.

നിരവധി വര്ഷങ്ങളായി ദോഹയിലുള്ള രാകേഷ് റീടൈൽ മേഖലയിലാണ് ജോലി ചെയ്യുന്നത്.

ബിഗ് ടിക്കറ്റ് പ്രതിനിധികൾ വിളിച്ചപ്പോൾ രാകേഷ് സന്തോഷം പ്രകടിപ്പിച്ചതായും സമ്മാനത്തുക മുഴുവനും മകളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

Comments


Page 1 of 0