// // // */ E-yugam


ഈയുഗം ന്യൂസ്
September  19, 2022   Monday   12:14:52pm

news



whatsapp

ദോഹ: എലിസബത്ത് രാഞ്ജിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ രാഷ്ട്രത്തലവന്മാർക്കും ഉന്നതവ്യക്തിത്വങ്ങൾക്കും ചാൾസ് രാജാവ് ബക്കിങ്ങം കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും പത്നി ഷെയ്‌ഖ ജവാഹർ ബിൻത് ഹമദ് ബിൻ സുഹൈം അൽ താനിയും പങ്കെടുത്തു.

എലിസബത്ത് രാഞ്ജിയുടെ നിര്യാണത്തിൽ അമീറും പത്നിയും അനുശോചനം രേഖപ്പെടുത്തുകയും രാജാവായി ചുമതലയേറ്റ ചാൾസ് രാജാവിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

അമീറിനും പത്നിക്കും ചാൾസ് രാജാവ് നന്ദി അറിയിച്ചു. ഖത്തറും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജ്ജിക്കട്ടെ എന്ന് ചാൾസ് രാജാവ് ആശംസിക്കുകയും ചെയ്തു.

Comments


   nice

Page 1 of 1