// // // */
ഈയുഗം ന്യൂസ്
September 18, 2022 Sunday 11:35:45pm
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) യും തിരുവല്ല എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അലുംനിയും സംയുക്തമായി അതിവിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി.
മിഡ്മാക്ക് റൌണ്ട് അബൌട്ടിന് സമീപം കാലിക്കറ്റ് നോട്ട്ബുക്കിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണഘോഷം മുന്‍ ഫിഷറീസ്, സംസ്കാരിക, യുവജനകാര്യവകുപ്പ് മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എ യുമായ സജി ചെറിയാന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ജീവിതമാകുന്ന ഓട്ടത്തിന്റെ അവസാന ഘട്ടങ്ങളില്‍ വീണുകിടക്കുന്നവരെ സംരഷിക്കുകയും, പരിപാലിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ സേവനമെന്നു എം.എല്‍.എ ഉത്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി.
ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന് നെടുംതറയില്‍ സ്വാഗതവും അനിത സന്തോഷ് നന്ദിയും പറഞ്ഞു.
ഫ്രണ്ട്സ് ഓഫ് തിരുവല്ലാ വരും ദിവസങ്ങളില്‍ വളരെ ഊർജ്വസ്വലമായി സാമൂഹിക, സംസ്കാരിക – സേവനരംഗത്തു പ്രവർത്തിക്കുമെന്ന് ഫോട്ടാ രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ പ്രസംഗത്തില്‍ പറഞ്ഞു, കഴിഞ്ഞ വര്‍ഷം ഫോട്ടാ രക്ഷാധികാരി സാധുക്കളായ നാല് പേര്‍ക്ക് ഭവനം പണിതു നല്‍കിയിരുന്നു.
ഐ.സി.ബി.എഫ് പ്രസിഡണ്ട് വിനോദ് നായര്‍, തിരുവല്ലാ എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആലുംനി രക്ഷാധികാരി ജോണ്‍ സി എബ്രഹാം, അമ്മ മലയാളം സംസ്കാരിക വേദി കണ്‍വീനറും ചെങ്ങന്നൂര്‍ ബാറിലെ അഭിഭാഷകനുമായ സുരേഷ് മത്തായി, ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് ഓ.കെ.പരുമല എന്നിവര്‍ പ്രസംഗിച്ചു,
വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലി തമ്പുരാനെ വരവേല്ക്കല്, വ്യത്യസ്ത കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടി, അനീഷ് ജോര്‍ജ് മാത്യു, സജി പൂഴികാല, വില്‍സണ്‍ പോത്തന്, റോയ് പരുമല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി