// // // */
ഈയുഗം ന്യൂസ്
September 18, 2022 Sunday 11:19:49pm
ദോഹ: ജി സി സി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തർ നഴ്സുമാർക്കായി സംഘടിപ്പിച്ച രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു.
ഖത്തറിലെ വിവിധ ഹോസ്പിറ്റലുകളിൽ നിന്ന് 16 ടീമുകളിലായി 230 ൽ പരം നഴ്സുമാർ പങ്കെടുത്ത ആവേശോജ്വല ടൂർണമെന്റിൽ ബർവ റോക്കേഴ്സ് ജേതാക്കളും ലെജൻസ് ക്യു.ആർ.സി റണ്ണർ അപ്പും ആയി.
പ്ലെയർ ഓഫ് ദ ടൂർണമെന്റായി അബ്ദുൽ ഷഹീദിനെയും ബെസ്റ്റ് ബാറ്റ്സ് മാനായി റസീൽ അമാനെയും ബെസ്റ്റ് ബൗളർ ആയി സാഹിൽ ബഷീറിനെയും ഫെയർ പ്ലേ അവാർഡിന് ടീം ബ്രേവ് വരിയേഴ്സിനെയും തിരഞ്ഞെടുത്തു.
സെപ്റ്റംബർ 9 നും 16 നും എം.ഐ.സി സ്പോർട്സ് കോംപ്ലക്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരം ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ് ഷെജി വലിയകത്തും ICBF സെക്രട്ടറി സാബിത് സഹീറും ചേർന്ന് ഉത്ഘാടനം ചെയ്തു.
യുണീഖ് സ്പോർട്സ് മേധാവി നിസാർ ചെറുവത്തിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്താൽ, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ക്രിസ്റ്റൊഫർ രാജ ഐ.സി.സി ക്രിക്കറ്റ് കോച്ച്, യുണീഖ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും കൈമാറി.
ഇത്രയധികം നഴ്സസിനെ ഉൾപ്പെടുത്തി അതിഭംഗിയായി ടൂർണമെന്റ് നടത്തിയ യുണീഖിനെ അഭിനന്ദിക്കുന്നതായി ഇന്ത്യൻ അംബാസ്സിഡർ പറഞ്ഞു.
പങ്കെടുത്തവർക്കും സ്പോൺസർമാർക്കും നന്ദിയും ഇന്ത്യൻ നഴ്സിംഗ് കമ്മ്യൂണിറ്റിക്കായി തുടർന്നും ഇത്തരം സ്പോർട്സ് ഇവന്റ്റുകൾ സംഘടിപ്പിക്കുമെന്നും യുണീഖ് സ്പോർട്സ് ഭാരവാഹി അജ്മൽ ഷംസ് പറഞ്ഞു.