// // // */
ഈയുഗം ന്യൂസ്
September 12, 2022 Monday 11:37:16pm
ദോഹ: തിരുരങ്ങാടി പി.എസ്.എം.ഓ (PSMO) കോളേജ് അലുംനി അസോസിയേഷൻ ഖത്തർ (PAAQ) വാർഷികാഘോഷം ‘PAAQ മൽഹാർ 2022’ തിരുവോണ നാളിൽ അബു ഹമൂറിലെ അൽ ഖമർ ഹാളിൽ ആഘോഷിച്ചു.
CAAK പ്രസിഡന്റ് സുബൈർ പാണ്ടവത്ത് ഔദ്യോഗിക ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. PAAQ പ്രസിഡന്റ് അബ്ദുൽ ഹക്കീം കാപ്പന് അധ്യക്ഷത വഹിച്ചു.
ലോക കപ്പിന് ഐക്യദാർഢ്യമാറിയിച്ചു കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം ശ്രദ്ധേയമായി. ഓണാഘോഷത്തിന്റെ ഭാഗമായി സംഘ നൃത്തങ്ങളും നാടന്‍ പാട്ടുകളും വേദിയിൽ അരങ്ങേറി. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി നടത്തിയ ചിത്ര രചന, കളറിംഗ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വേദിയിൽ വച്ച് വിതരണം ചെയ്തു.
2022 പൂര്‍ത്തിയായ അധ്യയന വര്‍ഷത്തിൽ CBSC പത്താം ക്ലാസ്സ് പരീക്ഷയിൽ മികവ് പുലർത്തിയ അലുംനി അംഗങ്ങളുടെ മക്കളായ ഖന്‍സാ മുഹമ്മദ് റഫീഖ്, ഉമ്മു അതിയ ഹുസൈൻ എന്നീ വിദ്യാർത്ഥിനികൾക്ക് ഉപഹാരം നൽകി ആദരിച്ചു.
ഇന്ത്യൻ ഡയസ്പോറ അംബാസഡർ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഡയസ്പോറ ഓഫ് മലപ്പുറം ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സി കെ, പാക് അഡ്വൈസറി ബോഡി ചെയർമാൻ റഫീഖ് തങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ഖത്തറിലെ അറിയപ്പെടുന്ന കലാകാരന്മാര് ഉള്‍ക്കൊള്ളുന്ന ടീം സീസൺസിന്റെ പരിപാടികൾ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.