// // // */
ഈയുഗം ന്യൂസ്
September 12, 2022 Monday 11:26:57pm
ദോഹ: ഖത്തറിലെ പറപ്പൂർ നിവാസികളുടെ കൂട്ടായ്മയായ പറപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) കഴിഞ്ഞ ദിവസം മരണപെട്ട ദീർഘാകാലം പറപ്പൂർ IUHS ഹെഡ്മാസ്റ്റർ, ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ നാട്ടുകാരുടെ പ്രിയങ്കരനായിരുന്ന അവറു മാസ്റ്റർ അനുസ്മരണം നടത്തി.
പ്രസിഡന്റ് സി പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി ഇബ്രാഹിം അനുസ്മരണ പ്രഭാഷണം നടത്തി.
സെക്രട്ടറി ശരീഫ് കക്കാട്ടിരി സ്വാഗതവും അനീസ്ബാബു നന്ദിയും പറഞ്ഞു.