// // // */ E-yugam


ഈയുഗം ന്യൂസ്
September  05, 2022   Monday   12:32:52am

news



whatsapp

ദോഹ: ഖത്തർ മുവസലാത്ത് കർവ്വയിലെ പൂർവ്വ തൊഴിലാളികളുടെയും ഇപ്പോൾ ജോലി ചെയ്യുന്നവരുടെയും മലയാളി വാട്സ് ആപ്പ് കൂട്ടായ്മയായ എക്സ് കർവ്വയുടെ നേതൃത്വത്തിൽ സുഹൃത്തുകൾ ഒത്തുകൂടി എക്സ് കർവ്വ സെക്കന്റ് മീറ്റപ്പ് എന്ന പേരിൽ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

16 വർഷങ്ങൾക്ക് മുമ്പ് മുവസലാത്ത് കർവ്വയിൽ ജോലി ചെയ്ത് സുഹൃത്തുകളായവർ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ ജോലി മതിയാക്കി നാട്ടിൽ പോയി വീണ്ടും പ്രവാസത്തിലേക്ക് തിരിച്ചു വന്നവരും ഇപ്പോഴും മുവസലാത്ത് കർവ്വയിൾ ജോലി തുടരുന്നവരുമായ നൂറോളം സുഹൃത്തുകളാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പേരിൽ ഒത്ത് കൂടിയത്.

2020 ജനുവരിയിൽ ആദ്യമായി ഒത്തുകുടിയെങ്കിലും പിന്നീട് കൊറോണ ഒത്തുചേരലുകൾക്ക് വിലങ്ങ് തടിയായപ്പോൾ വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച്ച തികച്ചും നവ്യമായ അനുഭൂതിയായി.

ഏഷ്യൻ ടൗണിലെ സെഞ്ച്വറി റസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ വിവധ കലാ പരിപാടികളും സംഘടിപ്പിച്ചു.

കൂട്ടായ്മയുടെ ഭാഗമായി നിരവധി പേർ ഐ സി ബി എഫ് ഏർപ്പെടുത്തിയ ഇൻഷൂറൻസ് പോളിസിയിലും നോർക്ക റൂട്ട്സിലും അംഗങ്ങളായി.

സാമൂഹിക പ്രവർത്തകൻ സിദ്ധിക്ക് ചെറുവല്ലൂർ ഇൻഷൂറൻസിലും നോർക്കയിലും അംഗത്വമെടുക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് ക്ലാസ് എടുത്തു. പരിപാടിക്ക് ഗഫൂർ കൂടരഞ്ഞി, നിസാർ താമരക്കുളം, ബിബിൻ ആന്റണി, ശിവാനന്ദൻ കൈതേരി എന്നിവർ നേതൃത്വം നൽകി.

Comments


Page 1 of 0