// // // */ E-yugam


ഈയുഗം ന്യൂസ്
September  05, 2022   Monday   01:21:37pm

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ നൗഫൽ മലപ്പട്ടത്തിന്റെ പിതാവ് കാപ്പാട്ടുകുന്നിലെ മേനോൻ വളപ്പിൽ ഇ.പി അബൂബക്കർ (72) നാട്ടിൽ മരണപ്പെട്ടു. കണ്ണൂർ ജില്ലയിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പട്ടം യൂണിറ്റ് പ്രസിഡന്റും മഹല്ല് ജമാഅത്തിൻ്റെ ദീർഘകാല ട്രഷറും നിലവിൽ അഡ്വൈസറുമായിരുന്നു ഇ .പി അബൂബക്കർ.

ഭാര്യ പരേതയായ ആസ്യ എം. വി. മക്കൾ: താജുദ്ധീൻ എം വി, ഹന്നത്ത്, നൗഫൽ (ഖത്തർ), സുമയ്യ, കുഞ്ഞാമിനാ, ത്വാഹ (ആർ.എസ്. സി വഖ്റ സെക്രട്ടറി), താഹിറ, തഷ്രീഫ് .

മരുമക്കൾ: നാസർ (കൂട്ടുമുഖം), ഷംസുദീൻ (അടൂർ), മുസ്തഫ (ഇരിക്കൂർ), ശഫീഖ് (പെരുവളത്തുപറമ്പ), സാജിദ (ചെങ്ങളായി), ആയിശ (ഇരിക്കൂർ), റമീസ(ചുളിയാട്).

ഖത്തറിൽ ഐ.സി.എഫ് നാഷണൽ എക്സിക്യൂട്ടീവ് അംഗവും ഖത്തർ അൽമഖർ സെക്രട്ടറിയുമാണ് നൗഫൽ മലപ്പട്ടം.

Comments


Page 1 of 0