// // // */
ഈയുഗം ന്യൂസ്
August 27, 2022 Saturday 05:38:12pm
ദോഹ: ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഷ്യൻ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട്മണിക്ക് മാസ്റ്റർ ലേബർ ക്യാമ്പിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഒ.ഐ.സി.സി- ഇൻകാസ് ഖത്തർ സെട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു. ഒ.ഐ.സി.സി -ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് പി സി നൗഫൽ കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
സലീം ഇടശ്ശേരി, നഹാസ് കൊടിയേരി, ജോർജ് അഗസ്റ്റിൻ, ജോൺ ഗിൽബേർട്ട്, നാസർ വടക്കേക്കാട്, ചാന്ദിഷ് ചന്ദ്രൻ, നദീം മാന്നാർ തുടങ്ങിയവർ സംസാരിച്ചു.
റഹൂഫ് കൊണ്ടോട്ടി, മഷ്ഹൂദ് തിരുത്തിയാട്, ജൂട്ടാസ് പോൾ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു തൊഴിലാളികളുമായി സംവദിച്ചു.
മറ്റു സെൻട്രൽ കമ്മിറ്റി, യൂത്ത് വിങ്ങ്, ജില്ലാ കമ്മിറ്റി ഭാരവാഹികളും നേതാക്കളും ക്യാമ്പു സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
വസീം പൊന്നാനി ,സായിദ് തെന്നല, മുഹമ്മദലി കുറ്റിപ്പുറം, മുഫാസ്, രജീഷ് ബാബു, ഷഫീർ നരണിപ്പുഴ, രാഖിൽ കൂനോൾമാട്, നിയാസ് കൊട്ടപ്പുറം, അനീസ് കെ.ടി വളപുരം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ജാഫർ കമ്പാല സ്വാഗതവും ഇർഫാൻ പകര നന്ദിയും പറഞ്ഞു.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഖത്തർ മാസ്റ്റർ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് സൗജന്യ മെഡിക്കൽ പരിശോധന നൽകിയത്.
ക്യാമ്പിൽ 400 ഓളം പേർക്ക് സൗജന്യമായി പ്രമേഹവും, പ്രഷറും വിധഗ്തഡോക്ടർമാരുടെ പരിശോധനയും നൽകി.കൂടാതെ പരിശോധനക്കെത്തിയ ഓരോ രോഗികൾക്കും സൗജന്യ ഹെൽത്ത് &ഡെന്റൽ ചെക്ക് അപ്പ് കൂപ്പണുകളും വിതരണംചെയ്തു.