// // // */ E-yugam


ഈയുഗം ന്യൂസ്
August  26, 2022   Friday   01:03:38pm

news



whatsapp

ദോഹ: ഇൻകാസ് ഖത്തർ മലപ്പുറം 'ഇശൽ പൂവിളി 2022' സംഘടിപ്പിക്കുന്നു.

ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ഖത്തറിലെ മലയാളികൾക്കായി ഈദ്-ഓണം ആഘോഷങ്ങൾ ഇന്ന് (വെള്ളിയാഴ്ച്ച) വൈകീട്ട് 5.30ന് അബുഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അൽ ഖമർ ഹാളിൽ വെച്ച് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി മാഹാബലി, തിരുവാതിര, ഒപ്പന, കോൽക്കളി, പ്രമുഖരായ ഗായകരുടെ ഗാനങ്ങൾ, ക്ലാസിക്കൽ - സെമിക്ലാസ്സിക്കൽ, ബോളിവുഡ് ഡാൻസുകൾ, മാജിക് ഫ്യൂഷൻ, നാടൻപാട്ടുകൾ തുടങ്ങി നിരവധി കലാപ്രകടനങ്ങൾ നടക്കും.

കൂടാതെ ഒട്ടനവധി സമ്മാനങ്ങളും നൽകും.

എല്ലാ കലാസ്‌നേഹികളെയും അൽ ഖമർ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് ചെറുവല്ലൂർ (ആക്ടിങ്- പ്രസിഡന്റ്‌), അഷ്‌റഫ് AV (സെക്രട്ടറി), വിനോദ് പുത്തൻവീട്ടിൽ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) എന്നിവർ അറിയിച്ചു.

Comments


Page 1 of 0