// // // */
ഈയുഗം ന്യൂസ്
August 21, 2022 Sunday 12:00:14am
ദോഹ: ഖത്തറിലെ എറ്റവും വലിയ മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് പെനാൽറ്റി ഷൂട്ട്ഔട്ട് സീസൺ 2 മത്സരം സംഘടിപ്പിച്ചു.
അബു ഹമൂറിൽ നടന്ന മത്സരത്തിൽ ഖത്തറിലെ പ്രമുഖരായ 64 ടീമുകൾ പങ്കെടുത്തു. നിരവധി പേരാണ് മത്സരം കാണാൻ എത്തിയത്.
വാശിയേറിയ മത്സരത്തിൽ ടീം തിരുരിനെ തോൽപിച്ചു അര്ജന്റീന ഫാൻസ് ഖത്തർ വിജയികൾ ആയി.
ടൂർണമെന്റ്യിൽ എറ്റവും ചീറിങ് ടീം ആയി FC ബിദയെ തെരഞ്ഞടുത്തു.
സാമൂഹിക പ്രവർത്തകൻ അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഗ്രാന്റ്മാൽ എം ഡി അഷ്റഫ് ചിറക്കൽ, ടീം ടൈം മാനേജർ സ്വാമീർ, നസീം ക്ലിനിക് മാർക്കറ്റിംഗ് മാനേജർ ഇക്ബാൽ, സുരേഷ് കൂട്ടായി, അമീൻ കൊടിയത്തൂർ, സന്തോഷ് കണ്ണംപറമ്പിൽ ,അർഷാദ് വടകര, നൗഫൽ കട്ടുപ്പാറ, ഷബീർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.
നംഷീർ ബഡെരി സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രൂപ്പ് ഫൗണ്ടർ ബിജു അധ്യക്ഷത വഹിച്ചു. റാഷിദ് ,തസ്നീം എന്നിവർ സംസാരിച്ചു. ബിലാൽ കെ.ടി നന്ദി പറഞ്ഞു.
പരിപാടികൾക് ആദർശ്, റഷീദ്, സാബിക്, ഷംഷാദ്, സുമേഷ്, സഹദ്, ലത്തീഫ് കല്ലായി, മുഹമ്മദ്, ഷാജി,സിനാൻ മിറാജ്, സൂരജ്, മജീദ്, റൗഊഫ് ഇർഫാൻ പകര, റിയാസ് ജയ്മോൻ എന്നവർ നേതൃത്വം നൽകി.
നയാസ്,അബ്ബാസ് എന്നിവർ കളി നിയന്ത്രിച്ചു.