// // // */ E-yugam


ഈയുഗം ന്യൂസ്
August  21, 2022   Sunday   11:45:55pm

news



whatsapp

ദോഹ: ക്യു മലയാളം സാഹിത്യ സദസ്സ് ദോഹയിലെ സാഹിത്യാസ്വാദകർക്ക് പുത്തൻ ഉണർവ് നൽകി.

മലയാള സാഹിത്യവും നവ മാധ്യമങ്ങളും എന്ന വിഷയത്തിൽ സ്മിത ആദർശും നിരൂപണ സാഹിത്യം എന്ന വിഷയത്തിൽ മജീദ് നാദാപുരവും വിഷയം അവതരിപ്പിച്ചു .

നാല് പുസ്തകങ്ങളെ സാഹിത്യസദസ്സിൽ പരിചയപ്പെടുത്തി. ക്യു മലയാളത്തിലെ പുതു തലമുറക്കാരിയായ സൽവ ഷെറിൻ എച്ച്മുക്കുട്ടിയുടെ പുസ്തകവും മുഹമ്മദ് ഹുസൈൻ വാണിമേൽ അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസും ഷംന ആസ്മി അരുൺ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യയും പ്രദോഷ് എം കുഞ്ഞാമന്റെ എതിർ എന്ന പുസ്തകവും പരിചയപ്പെടുത്തി.

സാഹിത്യത്തിലെ പുരോഗമന പ്രതീക്ഷകൾ എന്ന വിഷയത്തിൽ നടന്ന പൊതു ചർച്ചയിൽ നിരവധി സാഹിത്യ പ്രവർത്തകർ പങ്കെടുത്തു. തൻസീം കുറ്റിയാടി പൊതു ചർച്ച നിയന്ത്രിച്ചു. വ്യത്യസ്ത ചിന്തകൾ പൊതു ചർച്ചയിൽ ഉയർന്നു വന്നു.

മാധവിക്കുട്ടിയുടെ (കമല സുരയ്യയുടെ) എഴുത്തിനെ ആധാരമാക്കിയിട്ടുള്ള ഒരു ഹ്രസ്വ ചിത്ര പ്രദർശനവും നടത്തി.

പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ക്യു മലയാളം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സാഹിത്യ സദസ്സ് ജനറൽ കൺവീനർ സജി ജേക്കബ് നിയന്ത്രിച്ചു.

നവാസ് മുക്രിയകത്ത് സ്വാഗതവും നിമിഷ നന്ദിയും പറഞ്ഞു.

news

Comments


Page 1 of 0