// // // */
ഈയുഗം ന്യൂസ്
August 19, 2022 Friday 05:28:04pm
ദോഹ: ഖത്തറിലെ സൗഹൃദ കൂട്ടായ്മയിൽ രൂപം കൊണ്ട പെർഫെക്ട് ഫുട്ബോൾ ക്ലബ് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായിവിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
അക്കാഡമിയുടെ പ്രഥമ ബാച്ചിനുള്ള ജേഴ്സി പ്രകാശനവും വിതരണവും ഹെഡ് കോച്ച് ഇസ്മായിൽ നിർവഹിച്ചു. ഇറാനിയൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് മുഖ്യ പ്രയോജകരായ ഗ്രാൻഡ് മാൾ ഖത്തർ മാനേജർ ബഷീർ പരപ്പിൽ ഉത്ഘാടനം ചെയ്തു.
മത്സരാർഥികൾക്കുള്ള സമ്മാന വിതരണം കബീർ C T, ഷിഹാബുദീൻ വാഴക്കാട്, ജാബിർ അലി പെരിന്തൽമണ്ണ എന്നിവർ നിർവഹിച്ചു.
പെർഫെക്ട് ഫോട്ബോൾ ക്ലബ് ഭാരവാഹികളായ ഇല്യാസ്, അമീൻ, തുഫൈൽ, അമീർ അലി, ബാക്കിർ, നസറുദ്ധീൻ, ഇർഷാദ് ടി.എൻ, അബ്ദു റഷീദ്, ഷഫീക് റഫീഖ് എന്നിവർ നേതൃത്വം നൽകി.