// // // */
ഈയുഗം ന്യൂസ്
August 17, 2022 Wednesday 12:05:58am
ദോഹ: ഖത്തറിലെ സാഹിത്യ-സാംസ്ക്കാരിക സംഘടനയായ ക്യൂ മലയാളം സംഘടിപ്പിക്കുന്ന സാഹിത്യസദസ്സ് വെള്ളിയാഴ്ച (ഓഗസ്റ്റ് 19) വൈകീട്ട് മൂന്നു മണിക്ക് തൃശൂർ ആർട്സ് സെന്ററിൽ വെച്ച് നടക്കും.
ക്യൂ മലയാളം സാഹിത്യ പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
മലയാള സാഹിത്യത്തിന്റെ പുതിയ തലങ്ങളിലേക്ക് വാതിലുകൾ തുറക്കുന്ന പൊതുചർച്ചയും സംവാദങ്ങളും പുസ്തകവാതരണങ്ങളും പരിപാടിയുടെ ഭാഗമായി നടക്കുമെന്നും മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്ര പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നും പ്രോഗ്രാം കൺവീനർ സജി ജേക്കബ് അറിയിച്ചു.
പ്രദോഷ്, മുഹമ്മദ് ഹുസ്സൈൻ വാണിമേൽ, ഷമ്ന അസ്മി, സൽവാ ഷെറിൻ എന്നിവർ പുസ്തകാവതരണവും മജീദ് നാദാപുരം, സ്മിത ആദർശ് വിഷയാവതരണവും നടത്തും.
ചടങ്ങിന് ഖത്തറിലെ എല്ലാ സാഹിത്യ പ്രേമികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.