// // // */ E-yugam


ഈയുഗം ന്യൂസ്
August  15, 2022   Monday   01:32:13pm

news



whatsapp

ദോഹ: ഖത്തറിലെ സി റിംഗ് റോഡിൽ ഒരു കൂട്ടം തൊഴിലാളികൾ പ്രതിഷേധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഇന്നലെയാണ് ട്വിറ്ററിൽ അബ്ദുള്ള അൽ കുബൈസി എന്നയാൾ വീഡിയോ പങ്കുവെച്ച് തൊഴിൽ മന്ത്രാലയത്തെ ടാഗ് ചെയ്തത്. 56 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് നിരവധി തൊഴിലാളികൾ പ്രതിഷേധിക്കുന്നതായി കാണാം. .

തൊഴിലാളികൾക്ക് അവരർഹിക്കുന്ന ശമ്പളം നൽകണമെന്നും നിയമം ലംഘിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും വീഡിയോ പങ്കുവെച്ചയാൾ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

ലോക കപ്പ് നിർമാണങ്ങളിൽ ഏർപ്പെട്ട തൊഴിലാളികളെ ഖത്തർ ചൂഷണം ചെയ്യുന്നതായി പാശ്ചാത്യൻ മാധ്യമങ്ങൾ വ്യാപക ദുഷ്പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വീഡിയോ പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്.

"വീഡിയോ ഷെയർ ചെയ്തതിന് നന്ദി. ആവശ്യമായ നടപടികൾ മന്ത്രാലയം സ്വീകരിക്കും," മന്ത്രാലയം മറുപടി നൽകി.

Comments


Page 1 of 0