// // // */ E-yugam


ഈയുഗം ന്യൂസ്
August  14, 2022   Sunday   05:39:49pm

news



whatsapp

ദോഹ: ഫാൻ വില്ലേജുകളിൽ ലോക കപ്പ് കാണികൾക്കായി 8,000 ക്യാബിൻ അക്കോമ്മഡേഷൻ ഒരുക്കും.

ഹോട്ടലുകളും ക്രൂയിസ് ഷിപ്പുകളും വില്ലകൾക്കും പുറമെ ഫാൻ വില്ലേജുകളാണ് ലോക കപ്പ് ആരാധകർക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. ഖത്തർ ഫ്രീ സോൺ, മാൾ ഓഫ് ഖത്തർ, ലുസൈൽ മൾട്ടി പർപ്പസ് ഹാൾ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് ഫാൻ വില്ലേജുകൾ സ്ഥാപിക്കുക. ഈ വില്ലേജുകളിൽ റെസ്റ്റോറന്റുകളും മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും.

മെട്രോ സ്റ്റേഷനുകളും മറ്റു പബ്ലിക് ട്രാൻസ്‌പോർട് സൗകര്യങ്ങളും ഉപയോഗിക്കാവുന്ന തരത്തിൽ അവയുടെ സമീപത്താണ് വില്ലേജുകൾ സ്ഥാപിച്ചിരിക്കുന്നത്.

ലോക കപ്പിന് മുമ്പ് പുതിയ 4,500 ഹോട്ടൽ റൂമുകൾ തയ്യാറാകുമെന്നും അധികൃതർ അറിയിച്ചു.

ഇതോട് കൂടി മൊത്തം 45,000 ഹോട്ടൽ-വില്ല റൂമുകൾ ആരാധകർക്കായി ഉണ്ടായിരിക്കും.

Comments


  

Page 1 of 1