// // // */ E-yugam


ഈയുഗം ന്യൂസ്
August  14, 2022   Sunday   10:19:42am

news



whatsapp

ദോഹ: നവംബർ ഒന്ന് മുതൽ ഖത്തറിൽ പ്രവേശിക്കാൻ എല്ലാ സന്ദർശകർക്കും ഹയ്യ കാർഡ് നിർബന്ധമായിരിക്കുമെന്ന് ഹയ്യ പ്ലാറ്റ്‌ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു.

അൽ ഖാസ് ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എത്ര ദിവസം ഇത് പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹയ്യ കാർഡ് ലഭിച്ചവർക്ക് ജനുവരി 23 വരെ ഖത്തറിൽ താമസിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം പൗരന്മാർക്കും താമസക്കാർക്കും തടസ്സം കൂടാതെ ഈ കാലയളവിൽ യാത്ര ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.

"നവംബർ മുതൽ രാജ്യത്ത് പ്രവേശിക്കാൻ (സന്ദർശകർക്ക്) ഹയ്യ കാർഡ് നിര്ബന്ധമാണ്. ലോക കപ്പ് കാണാൻ ടിക്കറ്റ് ഉണ്ടായിരിക്കുക എന്നതാണ് ഹയ്യ കാർഡ് ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിബന്ധന," സയീദ് അൽ കുവാരി പറഞ്ഞു.

ഹയ്യ കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ് ഫിഫ ടിക്കറ്റ് വാങ്ങുകയും താമസം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മാച്ച് കണ്ടതിന് ശേഷം അതേദിവസം തിരികെപ്പോകാൻ ആഗ്രഹിക്കുന്ന അയൽരാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് അതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments


Page 1 of 0