// // // */ E-yugam


ഈയുഗം ന്യൂസ്
August  10, 2022   Wednesday   02:04:05pm

news



whatsapp

ദോഹ: ലോക കപ്പ് മത്സരങ്ങൾ ഒരു ദിവസം നേരത്തെ തുടങ്ങാൻ സാധ്യത.

നവംബര് 21 തിങ്കളാഴ്ച തുടങ്ങാനിരുന്ന ടൂർണമെന്റ് നവംബർ 20 ഞായറാഴ്ച തുടങ്ങാൻ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നവംബര് 21 ആദ്യ ദിനത്തിൽ സെനഗൽ-നെതർലൻഡ്‌സ്‌ തമ്മിലാണ് ഉദ്ഘാടന മത്സരം. എന്നാൽ ആതിഥേയ രാജ്യം ആദ്യ മത്സരത്തിൽ കളിക്കുന്നതാണ് കീഴ്‌വഴക്കം.

അതിനാൽ ഖത്തറിന് മത്സരിക്കാൻ വേണ്ടിയാണ് ടൂർണമെന്റ് ഒരു ദിവസം നേരത്തേയാക്കുന്നത്. ഖത്തരും ഇക്വഡോറും തമ്മിലുള്ള മത്സരം നവംബർ 20 ഞായറാഴ്ച ഉദ്ഘാടന മത്സരമാക്കും.

ഫിഫ കൗണ്സിലിന്റെ അനുമതി ലഭിച്ചാൽ ഇത് പ്രഖ്യാപിക്കും.

Comments


   ചുമ്മ ബണ്ഡൽ ന്യൂസ് കഴിയുന്നതും ഒഴിവാക്കുക

  

Page 1 of 1