// // // */ E-yugam


ഈയുഗം ന്യൂസ്
August  09, 2022   Tuesday   02:01:49pm

news



whatsapp

ദോഹ: നെഗറ്റീവ് ഗ്രൂപ്പുകളിൽ പെട്ട രക്തം അടിയന്തിരമായി ആവശ്യമുണ്ടെന്നും ഈ ഗ്രൂപ്പുകളിൽ പെട്ട രക്തമുള്ളവർ ദാനം ചെയ്യാൻ മുന്നോട്ടുവരണമെന്നും എച്.എം,സി അഭ്യർത്ഥിച്ചു.

"ബ്ലഡ് ഡോണർ സെന്ററിൽ എല്ലാ നെഗറ്റീവ് ഗ്രൂപ്പ് രക്തവും അടിയന്തിരമായി ആവശ്യമുണ്ട്. O-, A-, B-, AB- എന്നീ ഗ്രൂപ്പുകളാണ് ആവശ്യം," ഹമദ് മെഡിക്കൽ കോർപറേഷൻ ട്വീറ്റ് ചെയ്തു.

ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും ശനിയാഴ്‌ച രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ബ്ലഡ് ഡോണർ സെന്റർ സന്ദർശിച്ചു രക്തം ദാനം ചെയ്യാമെന്ന് എച്.എം,സി അറിയിച്ചു.

Comments


Page 1 of 0