// // // */ E-yugam


ഈയുഗം ന്യൂസ്
August  08, 2022   Monday   11:43:41pm

news



whatsapp

ദോഹ: ലോക കപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും റോഡ് മാർഗ്ഗം ഖത്തറിലെത്തുന്ന ലക്ഷക്കണക്കിന് ആരാധകരുടെ യാത്ര സുഗമമാക്കാൻ സൽവയിൽ പുതിയ ബോർഡർ ക്രോസിങ് തുറന്നു.

ഇരുവശങ്ങളിലേക്കുമായി ഒരു ദിവസം 24,800 വാഹനങ്ങൾ കടത്തിവിടാൻ ശേഷിയുള്ളതാണ് പുതിയ ബോർഡർ ക്രോസിങ്. അതായത് 12,096 വാഹനങ്ങൾ ഖത്തറിൽ പ്രവേശിക്കുമ്പോൾ 12,726 വാഹനങ്ങൾ സൗദിയിൽ പ്രവേശിക്കും.

പഴയ ബോർഡർ ക്രോസിങ്ങിന് ഒരു ദിവസം 3,000 വാഹനങ്ങൾ കടത്തിവിടാനുള്ള സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ലോക കപ്പിന് ഖത്തറിലെത്തുന്ന കാണികൾക്ക് അന്നേ ദിവസം തന്നെ തിരിച്ചുപോവാൻ സാധിക്കുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ബോർഡർ ക്രോസിങ് ഒരുക്കിയിരിക്കുന്നത്.

സൗദിയുടെ കിഴക്കൻ പ്രൊവിൻസ് ഗവർണർ പ്രിൻസ് സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് തിങ്കളാഴ്ച പുതിയ ബോർഡർ പോസ്റ്റ് സന്ദർശിച്ചു സൗകര്യങ്ങൾ വിലയിരുത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Comments


  

   അൽഹംദുലില്ലാഹ്

   അൽഹംദുലില്ലാഹ്

Page 1 of 1