// // // */ E-yugam


ഈയുഗം ന്യൂസ്
August  08, 2022   Monday   02:27:30pm

news



whatsapp

ദോഹ: ഖത്തറിലെ പ്രമുഖ ഡയറി കമ്പനിയായ ബലദ്ന മലേഷ്യയിൽ ഡയറി പ്ലാന്റ് സ്ഥാപിക്കും.

രണ്ട് പ്രമുഖ മലേഷ്യൻ കമ്പനികളുമായി ചേർന്നുകൊണ്ട് സ്ഥാപിക്കുന്ന ഡയറി കമ്പനി 2025 ൽ പ്രവർത്തനം തുടങ്ങുമെന്നും വർഷത്തിൽ പത്ത് കോടി ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

3.6 ബില്യൺ റിയാലാണ് പദ്ധതിയുടെ ചെലവ്. പദ്ധതിയിൽ ബലദ്നക്ക് നാല്പത് ശതമാനം ഓഹരി ഉണ്ടായിരിക്കും.

ആദ്യത്തെ മൂന്ന് വർഷം പത്ത് കോടി (100 മില്യൺ) ലിറ്റർ പാലും പത്തു വർഷത്തിനുള്ളിൽ 30 കോടി ലിറ്റർ പാലും ഉൽപ്പാദിപ്പിക്കും.

2017 ൽ ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ പ്രവർത്തനം ആരംഭിച്ച ബലദ്ന ഉപരോധതിനെതിരെ ഖത്തർ നടത്തിയ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിട്ടാണ് അറിയപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്തിനാവശ്യമായ പാലും മറ്റു ക്ഷീര ഉത്പന്നങ്ങളും ഉൽപ്പാദിപ്പിക്കാൻ സാധിച്ചു എന്ന് മാത്രമല്ല മറ്റു രാജ്യങ്ങളിലേക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

ഒരു അന്താരാഷ്ട്ര ഡയറി കമ്പനിയാവുകയാണ് ബലദനയുടെ ലക്ഷ്യം.

Comments


Page 1 of 0