// // // */ E-yugam


ഈയുഗം ന്യൂസ്
August  07, 2022   Sunday   06:10:18pm

news



whatsapp

ദോഹ: അമേരിക്കയിലെ ഷിക്കാഗോ എയർപോർട്ടിൽ ലാൻഡ് ചെയ്ത ഖത്തർ എയർവേസ്‌ കാർഗോ വിമാനം റൺവേയിലൂടെ നീങ്ങുമ്പോൾ പോസ്റ്റിലിടിച്ച് ചിറകിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ആർക്കും പരുക്കില്ല.

ഓഗസ്റ്റ് അഞ്ചിന് അറ്റ്ലാന്റയിൽ നിന്നും ഷിക്കാഗോ എയർപോർട്ടിൽ ഇറങ്ങിയ വിമാനമാണ് ലാംപ് പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചിറക് പോസ്റ്റിൽ തുളച്ചു കയറി.

അപകടം സ്ഥിരീകരിച്ചുകൊണ്ട് ഖത്തർ എയർവേസ്‌ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എയർലൈൻ പറഞ്ഞു.

Comments


Page 1 of 0