// // // */ E-yugam


ഈയുഗം ന്യൂസ്
August  05, 2022   Friday   04:59:22pm

news



whatsapp

ദോഹ: ശക്തമായ കാറ്റും മഴയും കാരണം ഇന്നലെ (വ്യാഴാഴ്‌ച) ഗൾഫിൽ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട ആറ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചുവിട്ടതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.

ഇവയിൽ ദോഹയിൽ നിന്ന് പുറപ്പെട്ട ഖത്തർ അയർവേസ്‌ വിമാനവും ഉൾപ്പെടും.

ഷാർജയിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള എയർ അറേബ്യ വിമാനങ്ങൾ, ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്, ദോഹയിൽ നിന്നുള്ള ഖത്തർ എയർവെയ്‌സ്. ഇൻഡിഗോ എന്നിവയാണ് പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂരിൽ ഇറങ്ങാൻ കഴിയാതെ കൊച്ചിയിൽ ഇറങ്ങിയത്.

രാവിലെ 2.30 ന് ശേഷമാണ് ഈ വിമാനങ്ങൾ കൊച്ചിയിൽ ഇറങ്ങിയത്. ഇവയിൽ ഖത്തർ അയർവേസ്‌ ഒഴികെ എല്ലാ വിമാനങ്ങളും കാലാവസ്ഥ അനുകൂലമായപ്പോൾ കരിപ്പൂരിലേക്ക് തിരിച്ചു പോയി.

ഖത്തർ അയർവേസിലെ 128 യാത്രക്കാരെ റോഡ് മാർഗ്ഗം മൂന്ന് ടൂറിസ്റ്റ് ബസ്സുകളിൽ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി

Comments


Page 1 of 0