// // // */ E-yugam


ഈയുഗം ന്യൂസ്
August  05, 2022   Friday   01:27:51pm

news



whatsapp

ദോഹ: നിരവധി തർക്കവിഷയങ്ങൾ പരിഹരിക്കാൻ ഖത്തറുമായി ചർച്ച നടത്താൻ ബഹ്‌റൈൻ തയ്യാറാണെന്നും എന്നാൽ പല തവണ ചർച്ച നടത്താൻ ക്ഷണിച്ചെങ്കിലും ഖത്തർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ: അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.

ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ ഉണ്ടാക്കിയ അൽ ഉല കരാറിന് ശേഷവും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. ഖത്തറിനോട് ശത്രുതാപരമായ നിലപാടാണ് പലപ്പോഴും ബഹ്‌റൈൻ സ്വീകരിക്കുന്നത്.

"ഇപ്പോഴുള്ള തർക്കവിഷയങ്ങൾ പരിഹരിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ചർച്ചക്കായി ബഹ്‌റൈൻ നടത്തിയ അഭ്യർത്ഥനകളോട് ഖത്തർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എങ്കിലും ഖത്തറിനായി വാതിലുകൾ എപ്പോഴും തുറന്നുവെച്ചിരിക്കുന്നു," ബഹ്‌റൈനിലെ എഡിറ്റർമാരുമായുള്ള അഭിമുഖത്തിൽ അൽ സയാനി പറഞ്ഞു.

ഖത്തർ സമുദ്രാതിർത്തി മുറിച്ചുകടക്കുന്ന ബഹ്‌റൈൻ മൽസ്യ ബന്ധന തൊഴിലാളികളുടെ പ്രശ്നങ്ങൾ, ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമാതിർത്തി തുടങ്ങിയവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മുഖ്യ പ്രശ്നങ്ങൾ.

മുൻകൂട്ടി അനുമതിയില്ലാതെ ഖത്തർ പൗരന്മാർക്ക് ബഹ്‌റൈനിൽ പ്രവേശിക്കാൻ അനുമതി നൽകിയ തീരുമാനം ഖത്തർ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.

Comments


Page 1 of 0