// // // */
ഈയുഗം ന്യൂസ്
August 04, 2022 Thursday 04:43:43pm
ദോഹ: ലോക കപ്പ് പന്തുരുളാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഖത്തറിലേക്ക് സന്ദർശകപ്രവാഹം.
ജൂൺ മാസത്തിൽ മാത്രം 145,641 പേർ ഖത്തർ സന്ദർശിച്ചതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷം ജൂണിൽ 24,293 സന്ദർശകർ മാത്രമാണുണ്ടായിരുന്നത്. അഞ്ഞൂറ് ശതമാനം വർദ്ധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്.
ഭൂരിപക്ഷം സന്ദർശകരും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. 59,620 പേർ (41 ശതമാനം) ഗൾഫ് രാജ്യങ്ങളിൽ നിന്നും ദോഹയിലെത്തി.
ജി.സി.സി യല്ലാത്ത അറബ് രാജ്യങ്ങളിൽ നിന്നും 10,134 പേരും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 2399 പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 33,790 പേരും യുറോപ്പിയൻ രാജ്യങ്ങളിൽ നിന്നും 24,502 പേരും അമേരിക്കൻ രാജ്യങ്ങളിൽ നിന്നും 15,196 പേരും ജൂണിൽ ദോഹ സന്ദർശിച്ചു.
വരും മാസങ്ങളിൽ കൂടുതൽ പേർ ദോഹയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.