// // // */
ഈയുഗം ന്യൂസ്
August 03, 2022 Wednesday 10:53:14pm
ദോഹ: കൊയിലാണ്ടിക്കൂട്ടം ഖത്തർ ചാപ്റ്റർ ഒരുക്കുന്ന "ഖയാലി സീസൺ 5" ഓ മേരി മെഹബൂബ എന്ന പേരില്‍ മുഹമ്മദ് റാഫി സാഹിബിന്റെ ഗാനങ്ങൾ മാത്രം കോർത്തിണക്കിക്കൊണ്ട് ഒരു മെഗാ മ്യൂസിക്കൽ ഇവന്റ് ആഗസ്റ്റ് 05 വെള്ളിയാഴ്ച വൈകുന്നേരം ആറ് മണി മുതൽ അബുഹമൂറിലുള്ള പുതിയ ഐഡിയൽ ഇന്ത്യൻ സ്കൂളില്‍ വെച്ച് നടത്തും.
ദോഹയിലെ അറിയപ്പെടുന്ന ഗായകർ നയിക്കുന്ന സംഗീത വിരുന്നിനൊപ്പം പാടാൻ കഴിവുണ്ടായിട്ടും അവസരം ലഭിക്കാതെ പോയ ഖത്തറിലെ ഗായകർക്കു വേദിയിൽ പാടാൻ അവസരം നല്കുന്നു.
നേരത്തെ ലഭിച്ച എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച പത്തു എൻട്രികളായിരിക്കും വേദിയിൽ പാടുന്നത്.
ലോക കായിക മാമാങ്കത്തിന് വേദിയാകുന്ന ഖത്തറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്റര്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടിയും വേദിയില്‍ അരങ്ങേറും എന്ന് ചാപ്റ്റര്‍ ചെയര്മാന് ഫൈസല്‍ മൂസ്സ, പ്രസിഡണ്ട് മന്‍സൂര്‍ അലി, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സുജിത് ശ്രീധര്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രവേശനം സൗജന്യമായിരിക്കും.
"നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം” എന്ന ആപ്തവാക്യവുമായി കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സൗഹൃദ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്നോളം ചാപ്റ്ററുകളിലായി ഒന്നര ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് കൊയിലണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി.