// // // */
ഈയുഗം ന്യൂസ്
August 03, 2022 Wednesday 01:10:01pm
ദോഹ: അറബ് ലോകത്തെ ഏറ്റവും സമ്പന്നരാജ്യം ഖത്തർ. ലോകത്ത് നാലാം സ്ഥാനവും.
ഗ്ലോബൽ ഫൈനാൻസ് വെബ്സൈറ്റ് തയ്യാറാക്കിയ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം ലക്‌സംബർഗിനും രണ്ടാം സ്ഥാനം സിങ്കപ്പൂരിനും മൂന്നാം സ്ഥാനം അയർലണ്ടിനുമാണ്.
127 ആം സ്ഥാനത്താണ് ഇന്ത്യ.
ഖത്തർ കഴിഞ്ഞാൽ അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനം യൂ.എ.ഇ ക്കാണ് (ലോകത്ത് ഏഴാം സ്ഥാനം). ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്, ഒമാൻ എന്നിവയാണ് മറ്റു സമ്പന്ന രാജ്യങ്ങൾ.
"ഖത്തറിന്റെ എണ്ണ, ഗ്യാസ് ശേഖരം വളരെ വലുതാണ്. ജനസംഖ്യ വളരെ കുറവും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്വറി മാളുകളും പണികഴിപ്പിച്ച ഈ അത്ഭുതരാജ്യം കഴിഞ്ഞ 20 വർഷമായി ലോകത്തെ സമ്പന്നരാജ്യങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു," ഗ്ലോബൽ ഫൈനാൻസ് റിപ്പോർട്ടിൽ പറയുന്നു.
2023, 2024 വർഷങ്ങളിൽ ഗൾഫ് മേഖലയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യം ഖത്തറായിരിക്കുമെന്നും റിപ്പോർട്ട് പറഞ്ഞു.
ലോക കപ്പ് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കൂടുതൽ ഉണർവേകുമെന്നും ടൂറിസം മേഖലയിൽ അഭൂതപൂർവമായ വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട് പറഞ്ഞു.