// // // */
ഈയുഗം ന്യൂസ്
August 02, 2022 Tuesday 05:23:31pm
ദോഹ: ഖത്തറിൽ ഈ മാസം ഇനി മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം.
ചൂട് കൂടുമെന്നും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഓഗസ്റ്റ് മാസം ന്യൂനമർദ്ദം നിലനിൽക്കും. പകൽ താപനില ഏകദേശം 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. കിഴക്ക് ദിശയിൽ വീശുന്ന കാറ്റാണ് വർധിച്ച ഹ്യൂമിഡിറ്റിക്ക് കാരണമാകുക.
ഓഗസ്റ്റ് മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട് 22 ഡിഗ്രിയായിരുന്നെന്നും (1971 ൽ) ഏറ്റവും കൂടിയ ചൂട് 48 ഡിഗ്രിയായിരുന്നെന്നും (2002 ൽ) കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.