// // // */ E-yugam


ഈയുഗം ന്യൂസ്
August  02, 2022   Tuesday   01:22:30pm

news



whatsapp

ദോഹ: ലോക കപ്പ് നടക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ യു.എ.ഇ യിലെ പ്രൈവറ്റ് ജെറ്റ് കമ്പനി ദുബൈയിൽ നിന്നും ദോഹയിലേക്ക് 2,500 സർവിസുകൾ നടത്തും.

ദോഹയിൽ താമസസൗകര്യങ്ങൾ കുറവായതിനാൽ ആയിരക്കണക്കിന് ഫുട്ബാൾ ആരാധകർ യ .എ.ഇ യിൽ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"നിരവധി പേരാണ് സീറ്റുകൾ ആവശ്യപ്പെട്ട് ഞങ്ങളെ സമീപിക്കുന്നത്. ഈ രണ്ട് മാസങ്ങളിൽ ധാരാളം ഫുട്ബാൾ ആരാധകർ അബുദാബിയിലും ദുബായിലും താമസിക്കും," പ്രൈവറ്റ് ജെറ്റ് ഓപ്പറേറ്റർ ജെറ്റ് എക്സ് കമ്പനി സി.ഇ.ഓ ആദിൽ മർദിനി പറഞ്ഞു.

ജെറ്റ് എക്സ് ദോഹയിലേക്ക് 2,500 സർവിസുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിൽ നിന്നുള്ള എല്ലാ വിമാന കമ്പനികളും ലോക കപ്പ് ദിനങ്ങളിൽ ദോഹയിലേക്ക് കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു നിരവധി പ്രൈവറ്റ് ജെറ്റ് ഓപ്പറേറ്റർമാരും ദോഹയിലേക്ക് സർവീസ് നടത്തും.

നാല് സീറ്റുകളുള്ള ചെറുവിമാനങ്ങൾ മുതൽ വലിയ വിമാനങ്ങൾ വരെ സെർവീസിനായി ഉപയോഗിക്കും.

Comments


Page 1 of 0