// // // */
ഈയുഗം ന്യൂസ്
August 01, 2022 Monday 12:34:34pm
ദോഹ: കഴിഞ്ഞ വ്യാഴാഴ്ച പെയ്ത മഴയിൽ കോർണിഷിലെ റോഡിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ കോൺട്രാക്ടർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അഷ്‌ഗാൽ അറിയിച്ചു.
നാഷണൽ മ്യൂസിയത്തിന് സമീപം റോഡിൽ വെള്ളം നിറഞ്ഞതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും അഷ്‌ഗാലിനെതിരെ വിമർശനമുയരുകയും ചെയ്തിരുന്നു.
"ഡ്രൈനേജ് വർക്കുകൾ പൂർത്തീകരിക്കാത്തതും മഴയുണ്ടാകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ ചില കോൺട്രാക്ടർമാർ എടുക്കാതിരുന്നതുമാണ് കോർണിഷിൽ വെള്ളം നിറയാൻ കാരണം. കോൺട്രാക്ടർമാർക്കെതിരെ നടപടിയെടുക്കും," അഷ്‌ഗാൽ ഡയറക്ടർ സാദ് അൽ മുഹന്നദി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് മഴ പെയ്തതെന്നും വരും വർഷങ്ങളിലും മഴ പ്രതീക്ഷിക്കാമെന്നും അൽ മുഹന്നദി പറഞ്ഞു.
കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ആദ്യമായാണ് ജൂലൈ മാസത്തിൽ ഇത്രയും ശക്തമായ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.