// // // */
ഈയുഗം ന്യൂസ്
July 26, 2022 Tuesday 12:04:09am
ദോഹ: കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീമതി സോണിയാ ഗാന്ധിയെ ഈ ഡി ചോദ്യം ചെയ്ത് പകവീട്ടുന്നതിൽ പ്രധിഷേധിച്ച് അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സ് നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഓ. ഐ. സി. സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിററി ഉപവാസ സമരം നടത്തി.
ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെ താല്ക്കാലിക ചുമതലവഹിക്കുന്ന ജനറൽ സെക്രട്ടറി ശ്രീ നഹാസ് കോടിയേരിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ശ്രീ ജൂട്ടസ് പോൾ ഉൽഘാടനം ചെയ്തു.
ചോദ്യംചെയ്യലിനാസ്പദമായ നാഷനൽ ഹെറാൾഡ് കേസിനെകുറിച്ചും കെട്ടിച്ചമച്ച ആരോപണങ്ങളെപ്പറ്റിയും അതിന്റെ നാൾ വഴികളെക്കുറിച്ചും ജോൺഗിൽബർട്ട് വിശദീകരിച്ച് സംസാരിച്ചു.
രാഹൂൽരാഗാന്ധിയെ അറസ്ററ് ചെയ്ത് അണികളെ പിന്തിരിപ്പിക്കാമെന്ന കേന്ദ്ര സർക്കാറിന്റെ വ്യാമോഹം വിലപ്പോവില്ലെന്ന് ഉപവാസ സമരം ഓർമ്മപ്പെടുത്തി.
രാജ്യവ്യാപകമായി നടത്തുന്ന പ്രധിഷേധസമരങ്ങൾ ഇനിയും തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
നാസർ വടക്കേക്കാട്, സിറാജ് പാലൂർ, ജീസ് ജോസഫ്, ഷംസുദ്ദീൻ, ജോർജ്ജ് കുരുവിള, സലീം ഇടശ്ശേരി, ജോയ് പോൾ, സിഹാസ്, മുജീബ്, ബഷീർ നന്മണ്ട, KTK അബ്ദുള്ള, ഷഹീൻ മജീദ് തുടങ്ങിയവർ ഉപവാസ സമരത്തിന് ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം ഉച്ചകഴിഞ്ഞ് മൂന്നിന് അസാനിപ്പിച്ചു.
പങ്കെടുത്ത എല്ലാ അംഗങ്ങൾക്ക് ശ്രീ ജോർജ്ജ് അഗസ്ററിൻ നന്ദി പറഞ്ഞു.