// // // */
ഈയുഗം ന്യൂസ്
July 24, 2022 Sunday 12:03:12am
ദോഹ: ഖത്തർ അർജന്റീന ഫാൻസും ഡ്യൂൺ ട്രൂപ്പേഴ്സും ചേർന്ന് ഖത്തർ വേൾഡ് കപ്പ് 2022 ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വെള്ളിയാഴ്ച രണ്ട് മണിക്ക് ഫാൻസ് ഓൺ ഡ്യൂൺസ് യാത്ര സംഘടിപ്പിച്ചു.
"ഒന്നിച്ചു മുന്നേറാം ഉയരങ്ങൾ കീഴടക്കാം" എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഖത്തർ അർജന്റീന ഫാൻസും ഡ്യൂൺ ട്രൂപ്പ്പേഴ്സ് അംഗങ്ങളും പങ്കെടുത്തു.
എഴുപതിലധികം ഓഫ്-റോഡ് വാഹനങ്ങളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുന്നോറോളം പേരും പരിപാടിയിൽ പങ്കെടുത്തു.
വക്രയിൽ നിന്ന് തുടങ്ങിയ ലോകകപ്പ് സന്ദേശയാത്ര ഇന്‍ലാന്‍ഡ് സീ ബീച്ചിൽ നടന്ന വ്യത്യസ്ത പരിപാടികളോടെ സമാപിച്ചു.
ലോകകപ്പിന്റെ വിളംബരം അറിയിച്ചു കൊണ്ടുള്ള പരിപാടി കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഡ്യൂൺ ട്രൂപ്പേഴ്സിന്റെ നന്ദി അറിയിക്കുന്നതായി സംഘാടക സമിതിക്ക് വേണ്ടി പ്രോഗ്രാം കോഓർഡിനേറ്റർ റമീസ് അറിയിച്ചു.