// // // */
ഈയുഗം ന്യൂസ്
July 15, 2022 Friday 01:33:54pm
ദോഹ: പ്രശസ്ത ഗായകരായ സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും നയിച്ച 'സിത്താർ മ്യൂസിക്കൽ നൈറ്റ്' തിങ്കളാഴ്ച അൽ അറബ് സ്പോർട്സ് ക്ലബ്ബിലെ ഇൻഡോർ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുമ്പിൽ അരങ്ങേറി.
സ്കൈ മീഡിയയും സ്കൈ വിഷനും ക്യൂബും സംയുക്തമായാണ് സംഗീത സദ്യ സംഘടിപ്പിച്ചത്.
നിരവധി പുതിയ ഗാനങ്ങളിലൂടെ പ്രശസ്തരായ സിതാരയും ഹരീഷും ആദ്യമായാണ് ദോഹയിൽ സംയുക്തമായി സംഗീത വിരുന്ന് അവതരിപ്പിച്ചത്.
നിരവധി പ്രശസ്ത ഗാനങ്ങൾ ആലപിച്ച് സിതാര കൃഷ്ണകുമാർ സദസ്സിനെ ഇളക്കിമറിച്ചു.
യൂ.എസ്. പ്രേം സിംഗ്, നിഷാദ് ഗുരുവായൂർ, സതീഷ്, ജസീം ആണിക്കോത് എന്നിവരാണ് മുഖ്യ സംഘാടകർ.
സ്കൈ ബ്യൂട്ടി സെന്റർ ആൻഡ് സ്പാ ടൈറ്റിൽ സ്പോൺസർ ആയ പരിപാടിയുടെ മുഖ സ്പോൺസർമാർ വിക്ടോറിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ടീ ടൈം ആയിരുന്നു.