// // // */
ഈയുഗം ന്യൂസ്
July 12, 2022 Tuesday 12:45:39pm
ദോഹ: പട്ടാമ്പി കൂട്ടായ്മയുടെ ബക്രീദ് പ്രോഗ്രാം "പട്ടാമ്പി പെരുമ 2022" ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 10 വരെ 'ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ - അൽ ഖമർ ഹാളിൽ വെച്ച് നടന്നു.
ചടങ്ങിൽ സെക്രട്ടറി ഷാഫി പടാതൊടി സ്വാഗതം പറഞ്ഞു. പട്ടാമ്പി കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ഫൈസൽ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.സി. പ്രസിഡണ്ട് .എൻ ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
മെയിൻ സ്പോണ്സർമാരായ 'ആബ്സല്യൂട് ബാർബിക്യു', 'സിറ്റി എക്സചെയ്ഞ്ച്' പ്രതിനിധി ബഷീർ, കോ-സ്പോണ്സർമാരായ 'ജാസ്മിൻ ട്രേഡിങ്' പ്രതിനിധി നൗഷാദ്, 'ടേക്ക് ഓഫ്' പ്രതിനിധി നാസർ, 'റേഡിയോ പാർട്ണർ' പ്രതിനിധി നൗഫൽ, ഇവന്റ് പാർട്ണർ 'മീഡിയ പെൻ' പ്രതിനിധി അരുൺ, ലോക കേരള സഭ അംഗം അബ്ദുൾ റഹൂഫ് കൊണ്ടോട്ടി, ക്യു മലയാളം പ്രസിഡണ്ട് ബദറുദ്ധീൻ സി മുഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
കൂട്ടായ്മയിലെ അംഗങ്ങൾക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ നോർക്ക അംഗത്വം, ഐ.സി.ബി.എഫ്. ഇൻഷുറൻസ്, എൻ.ആർ.ഐ. അക്കൗണ്ട് എന്നീ ഹെല്പ് ഡസ്ക്കുകൾ വളരേ ഉപകാരപ്രദമായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഖത്തറിലെ പ്രമുഖ ആങ്കർ അരുൺ പിള്ള പ്രവീൺ പ്രോഗ്രാം നിയന്ത്രിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ തന്നെ മാപ്പിള-സിനിമാഗാനങ്ങളിലൂടെ തുടങ്ങിയ കലാപരിപാടികൾ ടീം സീസൺസ് ന്റെ കലാകാരികളും കലാകാരന്മാരും ഏറ്റെടുക്കുകയായിരുന്നു.
പുതുമയാർന്ന ഡാൻസുകളും പാട്ടുകാരുടെ ആവേശം നിറച്ച പാട്ടുകളും കാണികൾക്ക് വേറിട്ട അനുഭവമായിത്തീർന്നു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൈതോല നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ടുകൾ അക്ഷരാർത്ഥത്തിൽ കാണികളെ ഹാളിൽ ആറാടിക്കുകയായിരുന്നു.
പട്ടാമ്പിയിലെ ഒരുകൂട്ടം പ്രവാസികളുടെ ബക്രീദാഘോഷം സംഘാടനമികവ് കൊണ്ട് പെരുമയവകാശപ്പെടാവുന്ന ഒന്നായിരുന്നു.