// // // */
ഈയുഗം ന്യൂസ്
July 04, 2022 Monday 05:54:56pm
ദോഹ: ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വർധിച്ചു.
ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകൾ പ്രകാരം ദിവസേന ഏകദേശം 662 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.
ഇവയിൽ 599 കമ്മ്യുണിറ്റി കേസുകളും 63 പേർ വിദേശത്തു നിന്നും എത്തിയവരുമാണ്.
രാജ്യത്ത് ഇപ്പോൾ മൊത്തം 5,045 കോവിഡ് രോഗികൾ ഉണ്ട്. കഴിഞ്ഞയാഴ്ച 4,873 രോഗികളായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിനം ശരാശരി 19 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ചു ഇപ്പോൾ ഒരാൾ ഐ.സി.യുവിലാണ്.
75 പേർ രോഗം ബാധിച്ച് ഇപ്പോൾ ആശുപത്രികളിലാണ്.