// // // */ E-yugam


ഈയുഗം ന്യൂസ്
July  04, 2022   Monday   02:28:38pm

news



whatsapp

ദോഹ: ലോക ഫുട്ബോൾ മാമാങ്കത്തിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻകുതിപ്പ്‌.

ഫ്ലാറ്റുകളുടെയും വില്ലകളുടേയും വാടക വർധിച്ചതായും 2015 ന്ശേഷം ആദ്യമായാണ് ഖത്തറിൽ വാടകയിൽ കാര്യമായ വർദ്ധനവുണ്ടാകുന്നതെന്നും റിയൽ എസ്റ്റേറ്റ് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം ഇപ്പോൾ വർധിക്കുന്ന വാടക അടുത്ത വർഷം ആദ്യപാദത്തോടെ കുറയുമെന്നും അവർ പറഞ്ഞു.

" റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖല അടുത്ത ഏതാനും വർഷങ്ങളിൽ 11.5 ശതമാനം വാർഷിക വളർച്ച കൈവരിക്കും," സെവൻ റിയൽ എസ്റ്റേറ്റ് മാനേജിങ് ഡയറക്ടർ എൽയസ് സെൽമെൻ പറഞ്ഞു.

"ലോക കപ്പ് മൂലമുള്ള വാടക വർദ്ധനവ് തുടങ്ങിക്കഴിഞ്ഞു. നവംബർ-ഡിസംബർ മാസങ്ങളിൽ ഇത് പാരമ്യത്തിലെത്തും. ടൂർണമെന്റ് തീരുന്നതോടെ വാടക കുറഞ്ഞു തുടങ്ങും -- ഇത് മൂന്നു ദിവസം മുതൽ മൂന്നു മാസത്തിനുള്ളിൽ സംഭവിക്കും. അതായത് 2023 ന്റെ ആദ്യപാദത്തിൽ," എം.ഡി പ്രോപ്പർടീസ് റിയൽ എസ്റ്റേറ്റ് തലവൻ അയോൺ ദിനു പറഞ്ഞു.

ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ അടുത്ത 20 വർഷം വളർച്ച കൈവരിക്കുമെന്നും അടുത്ത വർഷം മുതൽ നിരവധി പുതിയ പദ്ധതികൾ ഗവണ്മെന്റ് നടപ്പിലാക്കുമെന്നും സെൽമെൻ പറഞ്ഞു.

Comments


Page 1 of 0