// // // */ E-yugam


ഈയുഗം ന്യൂസ്
July  02, 2022   Saturday   04:29:31pm

news



whatsapp

ദോഹ: ലോക കപ്പ് ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് കോവിഡ് ഒരു ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.

പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് ഖത്തർ വിജയകരമായി ടൂർണമെന്റ് നടത്തുമെന്ന് കരുതുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു.

"വ്യക്തമായ മുന്നൊരുക്കങ്ങളോട് കൂടി മുമ്പോട്ട് പോയാൽ ജനക്കൂട്ടങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ സാധിക്കും," ഡബ്ലിയു. എച്. ഓ എമർജൻസി ഡയറക്ടർ മൈക്കിൾ റയ്യാൻ പറഞ്ഞു.

"ലോക കപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ചു് ഖത്തർ അധികാരികളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായും ആവശ്യമായ നിർദേശങ്ങൾ നല്കിവരുന്നതായും എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് ഖത്തർ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടു ലക്ഷം ആരാധകരെയാണ് ഖത്തർ ലോക കപ്പിന് പ്രതീക്ഷിക്കുന്നത്.

Comments


Page 1 of 0