// // // */
ഈയുഗം ന്യൂസ്
July 01, 2022 Friday 03:50:08pm
ദോഹ: ഖത്തറിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസി കൂട്ടായ്മയായ "ക്യുടീം" ജൂൺ 24 വെള്ളിയാഴ്ച്ച അൽജസീറ അക്കാദമിയിൽ വെച്ച് 'ആടാം പാടാം'എന്ന പേരിൽ സംഘടിപ്പിച്ച കുടുംബസംഗമം ശ്രദ്ധേയമായി.
ക്യുടീം പ്രസിഡണ്ട് ജഹ്ഫർഖാൻ താനൂർ അധ്യക്ഷത വഹിച്ച സംഗമത്തിൽ ഖത്തറിലെ പ്രശസ്ത കാലിഗ്രാഫറും കലാകാരനുമായ കരീം ഗ്രാഫി കക്കോവ് ക്യൂ ടീമിന്റെ പുതിയ ലോഗോ പ്രകാശനം നിർവഹിച്ചു.
കുട്ടികളുടെ കലാ പ്രകടനങ്ങൾ പരിപാടിക്ക് കൊഴുപ്പേകി. എക്സിക്യൂട്ടീവ് അംഗങ്ങളായ സാലിഖ് അടീപ്പാട്ട്, അഫ്സൽ, അലി കണ്ടനാത്ത് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ടീമായി മാറ്റുരച്ച വടം വലി, പെനാൽറ്റി ഷൂട്ടൊട് മത്സരങ്ങൾ ആവേശം വിതറി.
ജനറൽ സെക്രട്ടറി നൗഫൽ എം പി, കൺവീനർമാരായ മുത്തു ഐ സി ആർ സി, ഇസ്മായിൽ മൂത്തേടത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീൻ അന്നാര, നൗഷാദ് ബാബു, ഉമ്മർ സാദിഖ്, ബിൽക്കിസ് നൗഷാദ്, മുനീർ വാൽക്കണ്ടി, ശരീഫ് ചിറക്കൽ, ഇസ്മായീൽ കുറുമ്പടി,റിയാസ് പുല്ലാത്ത് എന്നിവർ നേതൃത്വം നൽകി.
പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗങ്ങളാവാനുള്ള അവസരവും കരിയർ ഗൈഡൻസിനായുള്ള CIGI യുടെ നേതൃത്വത്തിലുള്ള കൗണ്ടറും സജ്ജമാക്കിയിരുന്നു.
പ്രോഗ്രാം കൺവീനർ ഷംല ജഹ്ഫർ നന്ദി പ്രകടിപ്പിച്ചു.
സംഘടനയുടെ അംഗത്വത്തിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ട്രഷറർ ഇസ്മായീൽ അന്നാര അറിയിച്ചു .ബന്ധപ്പെടേണ്ട നമ്പർ 55331922.