// // // */ E-yugam


ഈയുഗം ന്യൂസ്
June  30, 2022   Thursday   12:46:17pm

news

ഫോട്ടോ: ദി പെനിൻസുല



whatsapp

ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ആര്ട്ട് എക്സിബിഷനിൽ പങ്കെടുക്കാൻ പൊതുജനങ്ങളിൽ നിന്നും ഫോട്ടോകളും വീഡിയോകളും ക്ഷണിക്കുന്നു.

പഴയതും പുതിയതുമായ ഫോട്ടോകളും വീഡിയോകളും അയക്കാമെന്ന് സംഘാടകർ അറിയിച്ചു.

"ഞങ്ങൾ നടത്തുന്ന ആര്ട്ട് എക്സിബിഷന്റെ ഭാഗമാകാൻ നിങ്ങളെ ക്ഷണിക്കുന്നു. ഖത്തറിനെക്കുറിചുള്ള നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ, വീഡിയോ അയക്കാം. താല്പര്യമുള്ളർ ഒക്ടോബർ രണ്ടിന് മുമ്പ് അയക്കുക," ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റ് ട്വീറ്റ് ചെയ്തു.

വ്യക്തികൾ, അനുഭവങ്ങൾ, ഭക്ഷണം, സംസ്ക്കാരം, ലാൻഡ്‌സ്‌കേപ്പ്, ദൈനംദിന ജീവിതം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഫോട്ടോകൾ അയക്കാവുന്നതാണ്.

ഫോട്ടോ A4 നേക്കാൾ ചെറിയ വലിപ്പത്തിൽ പ്രിന്റ് ചെയ്ത് പേരും അഡ്രസ്സും ഫോൺ നമ്പറും സഹിതം ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ബിൽഡിംഗ് നമ്പർ 25, കതാറ കൾച്ചറൽ വില്ലേജ് എന്ന അഡ്രസ്സിൽ അയക്കുക.

ഡിജിറ്റൽ ഫോട്ടോ artexhibition@dohafilminstitute.com എന്ന ഈമെയിലിൽ അയക്കാം. വീഡിയോ ഒരു മിനുട്ടിൽ താഴെ ദൈർഘ്യമുള്ളതായിരിക്കണം.

എക്സിബിഷൻ കഴിഞ്ഞാൽ ഫോട്ടോകൾ തിരികെ നൽകും.

Comments


Page 1 of 0