// // // */ E-yugam


ഈയുഗം ന്യൂസ്
June  29, 2022   Wednesday   04:27:10pm

news



whatsapp

ദോഹ: ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യാൻ ഖത്തർ തയ്യാറെടുക്കുമ്പോൾ ആയിരക്കണക്കിന് പ്രവാസികൾക്ക് ഖത്തറിൽ താൽക്കാലികമായെങ്കിലും ജോലി ചെയ്യാൻ അവസരം ലഭിക്കും.

ലോകത്തെ ഒരു പ്രമുഖ ഹോട്ടൽ കമ്പനി ദോഹയിലുള്ള റൂമുകൾ ഓപ്പറേറ്റ് ചെയ്യാൻ 12,000 താൽക്കാലിക ഹോട്ടൽ ജീവനക്കാരെ നിയമിക്കാൻ ആലോചിക്കുന്നതായി അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കമ്പനിക്ക് കീഴിലുള്ള 65,000 റൂമുകളിൽ സേവനം നൽകാനാണ് ഇത്രയും പേരെ യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ കമ്പനിയായ ഏക്കോർ ദോഹയിൽ നിയമിക്കുന്നത്. അപ്പാർട്മെന്റുകളിലും വീടുകളിലുമാണ് ഈ റൂമുകൾ.

"65,000 റൂമുകൾ മാനേജ് ചെയ്യുക എന്നാൽ അത് 600 ഹോട്ടലുകൾ മാനേജ് ചെയ്യുന്നതിന് തുല്യമാണ്. ഇത്രയും ആളുകളെ ഞങ്ങൾക്ക് റിക്രൂട് ചെയ്യേണ്ടിവരും," ഏക്കോർ സി.ഇ.ഓ സെബാസ്റ്റ്യൻ ബേസിൻ റോയിട്ടേഴ്സിനോട് പറഞ്ഞു. "ഇതിനായി റിക്രൂട്മെന്റ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം ഹോട്ടൽ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഡിസംബർ അവസാനത്തോടെ കോൺട്രാക്ട് അവസാനിക്കും."

ലോക കപ്പ് കാണാൻ പന്ത്രണ്ട് ലക്ഷം ആരാധകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. ലോക കപ്പ് അക്കോമഡേഷൻ വെബ്സൈറ്റ് ഇതിനകം 25,000 റൂം ബുക്കിങ്ങുകൾ സ്വീകരിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികം റൂമുകൾ വെബ്സൈറ്റ് വഴി നൽകുന്നുണ്ട്.

Comments


   ashraf nk

  

  

Page 1 of 1