// // // */
ഈയുഗം ന്യൂസ്
June 26, 2022 Sunday 12:08:50am
ദോഹ: ദോഹയിലുള്ള പട്ടാമ്പി കൂട്ടായ്മയുടെ ബക്രീദ് പ്രോഗ്രാം "പട്ടാമ്പി പെരുമ 2022" ജൂലൈ 10ന് (ഞായറാഴ്ച) വൈകുന്നേരം 5 മണി മുതൽ 10 വരെ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അൽ ഖമർ ഹാളിൽ വെച്ച് നടക്കും.
കൂട്ടായ്മ അംഗങ്ങൾ നടത്തുന്ന കലാപരിപാടികൾ ആണ് പ്രധാന ഹൈലൈറ്റ് എന്ന് സംഘാടകർ അറിയിച്ചു. കൂടാതെ കൈതോല നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ടുകളും ടീം സീസൺസ് ഖത്തർ ഒരുക്കുന്ന വൈവിധ്യമാർന്ന ഡാൻസുകളും സിനിമാ-മാപ്പിളപാട്ടുകളും ഉണ്ടായിരിക്കും.
പോസ്റ്റർ പ്രകാശനം റേഡിയോ പാർട്ണർ 98.6 FM ന്റെ ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ റേഡിയോ മലയാളം മാർക്കറ്റിംഗ് മാനേജർ നൗഫലിന് പോസ്റ്റർ കൈമാറി. സെക്രട്ടറി ഷാഫി, ട്രെഷറർ അൻവർ, ജോയിന്റ് സെക്രട്ടറി ഫൈസൽ ബാബു, എക്സിക്യുട്ടീവ് മെമ്പർമാരായ നിസാർ, ഷബീബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.