// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2022   Sunday   06:22:37pm

news



whatsapp

ദോഹ: മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയർസ് ഫോറം ഖത്തറിന്റെ ഫാമിലി മീറ്റ് EF കാർണിവൽ വെള്ളിയാഴ്ച ഇന്റർക്കോണ്ടിനെന്റൽ ദോഹ സിറ്റി ഹോട്ടലിൽ വെച്ച് നടന്നു.

എഞ്ചിനീയർസ് ഫോറം ഖത്തറിന്റെ അംഗങ്ങൾക്കായി നടന്ന വിവിധ മത്സരങ്ങളിൽ എഴുന്നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു. സ്ത്രീകൾക്കായുള്ള വെജിറ്റബിൾ കാർവിങ്, ഫ്ലവർ അറേഞ്ച്മെന്റ്, ഐസിംഗ് ഓൺ കെയ്ക്, ഫാബ്രിക് പെയിന്റിംഗ്, ഹാൻഡ് എംബ്രോയ്ഡറി എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. വിവിധ മെമ്പർ അലുംനി ഗ്രൂപ്കൾ ആയ ട്രിവാൻഡ്രം എഞ്ചിനീയറിംഗ് കോളേജ്, ടി കെ എം എഞ്ചിനിയറിങ്ങ് കോളേജ്, തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, പാലക്കാട്‌ NSS എഞ്ചിനീയറിംഗ് കോളജ്, എൻ ഐ ടി കാലിക്കറ്റ്‌, കുറ്റിപ്പുറം എം ഈ സ് എഞ്ചിനീയറിംഗ് കോളേജ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കേരളത്തിനു പുറത്തു പഠിച്ച എഞ്ചിനീയർമാരുടെ കൂട്ടായ്മ ആയ കെ ഈ എഫ് തുടങ്ങിയവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി.

പ്രഗത്ഭ പിന്നണി ഗായകരായ നിത്യ മാമൻ, സുദീപ് പലനാട്, രമ്യ വിനയകുമാർ, അഭിജിത് ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി.

പരിപാടികൾക്ക് എഞ്ചിനീയർസ് ഫോറം ചെയർമാൻ ഷാജി ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ ആർട്സ് സെക്രട്ടറി നിധിൻ ഒ സി എന്നിവർ നേതൃത്വം നൽകി.

news

Comments


Page 1 of 0