// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2022   Sunday   04:04:26pm

news



whatsapp

ദോഹ: മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇശൽ പൂക്കൾ എന്ന പേരിൽ അനുസ്മരണ സംഗമവും പുരസ്‌കാര വിതരണവും നടന്നു.

ഖത്തർ FCC ഡയറക്ടർ ഹബീബ് റഹ്മാൻ കീഴ്ശ്ശേരി ഉത്ഘാടനം നിർവഹിച്ചു. സമകാലിക സാമൂഹ്യ ചുറ്റുപാടുകളിൽ മാപ്പിളപ്പാട്ടുകൾ സജീവമായി ഇടപെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഖത്തറിലെ പ്രവാസികളിൽ നിന്ന് മാപ്പിള സാഹിത്യ മേഖലയിലെ മികച്ച സംഭാവനകൾക്ക് അക്കാദമി ഏർപ്പെടുത്തിയ എരഞ്ഞോളി മൂസ സ്മാരക പുരസ്‌കാരം ഷൈജൽ ഒടുങ്ങാക്കാടിനു സമ്മാനിച്ചു.

ദോഹ നുഐജയിലെ തൃശൂർ ആർട്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ അബ്ദുറഹ്മാൻ കരിഞ്ചോല, ചെയർമാൻ മുഹ്‌സിൻ തളിക്കുളം, കൺവീനർ ഷംസുദ്ധീൻ സ്കൈ വേ, സെക്രട്ടറി നവാസ് അലി, ട്രഷറർ ബഷീർ അമ്പലത് തുടങ്ങിയവർ സംസാരിച്ചു.

ഷെഫീർ വാടാനപ്പള്ളി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.തുടർന്ന് എം. കുഞ്ഞിമൂസ, എരഞ്ഞോളി മൂസ, വി.എം കുട്ടി, പീർ മുഹമ്മദ് എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി ഇശൽ രാവും അരങ്ങേറി. റഫീഖ്, എൽദോ ഏലിയാസ്, ഹനീസ്, അക്ബർ, ഫാസിൽ റഹ്മാൻ, ഹംസ, ഹിബ ബദറുദ്ധീൻ, സുഹൈന ഇഖ്‌ബാൽ, നിഫ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

news

Comments


Page 1 of 0