// // // */ E-yugam


ഈയുഗം ന്യൂസ്
June  23, 2022   Thursday   05:59:28pm

news



whatsapp

ദോഹ: ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നവംബർ 15 മുതൽ നിരോധിക്കുമെന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

സ്ഥാപനങ്ങളും കമ്പനികളും ഷോപ്പിംഗ് സെന്ററുകളും കടകളും സാധനങ്ങൾ പാക്ക് ചെയ്യാനും ട്രാൻസ്‌പോർട് ചെയ്യാനും നവംബർ 15 മുതൽ ഇത്തരം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ല.

ഇതിനുപകരം പലപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണി ബാഗുകൾ, ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ഉപയോഗിക്കാം.

ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളിൽ അവ വീണ്ടും ഉപയോഗിക്കാവുന്ന, അല്ലെങ്കിൽ റീസൈക്കിൾ ചെയ്യാവുന്നവയാണെന്ന് വ്യക്തമായി എഴുതിയിരിക്കണം.

Comments


Page 1 of 0