// // // */ E-yugam


ഈയുഗം ന്യൂസ്
June  23, 2022   Thursday   03:23:23pm

news



whatsapp

ദോഹ: സാമ്പത്തിക ഇടപാടുകളിൽ ക്യാഷ് ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന പുതിയ നിയമം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വ്യാഴാഴ്ച ഇഷ്യൂ ചെയ്തു.

ചില പണമിടപാടുകളിൽ ക്യാഷിന്റെ ഉപയോഗം കുറയ്ക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പുതിയ നിയമപ്രകാരം ഒരു പ്രത്യേക സംഖ്യക്ക് മുകളിലുള്ള ഇടപാടുകൾക്ക്‌ ക്യാഷ് ഉപയോഗിക്കാൻ സാധിക്കില്ല. പരിധി എത്രയാണെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. വലിയ തുകകൾ കൈമാറുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും പുതിയ നിയമം വഴി സാധിക്കും.

നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട് പറയുന്നു.

Comments


Page 1 of 0