// // // */
ഈയുഗം ന്യൂസ്
June 22, 2022 Wednesday 02:47:30pm
ദോഹ: ഖത്തറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്നും ഇതിനായുള്ള പ്രവർത്തനം പ്രാരംഭഘട്ടത്തിലാണെന്നും ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സഊദ് അൽ താനി പ്രസ്താവിച്ചു.
ഡിജിറ്റൽ കറൻസി പുറത്തിറങ്ങിയാൽ ഇപ്പോൾ ഉപയോഗിക്കുന്ന റിയാലിന് പകരം അത് ഉപയോഗിക്കാമെന്നും ദോഹയിൽ നടക്കുന്ന ഖത്തർ ഇക്കണോമിക് ഫോറം അഭിസംബോധന ചെയ്തു കൊണ്ട് ഷെയ്ഖ് ബന്ദർ സഊദ് അൽ താനി പറഞ്ഞു.
പ്രിന്റ് കറൻസിയുടെ ഉപയോഗം കുറക്കുകയും സാമ്പത്തിക വിനിമയങ്ങൾ കൂടുതൽ എളുപ്പമാക്കുകയുമാണ് ഡിജിറ്റൽ കറൻസിയുടെ ലക്ഷ്യം.
"ലോകത്തെ പല സെൻട്രൽ ബാങ്കുകളും (രാജ്യങ്ങളും) ഡിജിറ്റൽ കറൺസി ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നുണ്ട്. ഖത്തറും അവയിൽ പെടുന്നു. ഇതിന് ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഡിജിറ്റൽ കറൻസിയുടെ നേട്ടങ്ങളും വെല്ലുവിളികളും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു," ഷെയ്ഖ് ബന്ദർ പറഞ്ഞു.
ഡിജിറ്റൽ കറൻസി നോട്ടുകളുടെ ഉപയോഗത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.