// // // */
ഈയുഗം ന്യൂസ്
June 21, 2022 Tuesday 06:14:17pm
ദോഹ: ഫെബ്രുവരിക്ക് ശേഷം ആദ്യമായി ഖത്തറിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം 600 കവിഞ്ഞു.
ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുകളാണ് രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കാണിക്കുന്നത്.
രാജ്യത്ത് ഇപ്പോൾ മൊത്തം 3,690 കോവിഡ് രോഗികൾ ഉണ്ട്.
ലക്ഷണങ്ങൾ മൂലം കോവിഡ് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 16,885 പേർ കോവിഡ് ടെസ്റ്റ് നടത്തി.
ലോക കപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജ്യത്ത് മറ്റൊരു കോവിഡ് തരംഗമുണ്ടാവുമോ എന്ന് പലരും ആശങ്കപ്പെടുന്നതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അതേസമയം കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറവാണ്.
മാർച്ച് പതിനഞ്ചു മുതൽ ഒരു കോവിഡ് മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.